ചങ്ങനാശേരി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിപുലമായ സംവിധാനങ്ങളൊരുക്കണമെന്ന് അതിരൂപതാ പബ്ലിക്ക് റിലേഷൻസ്-ജാഗ്രതാ സമിതി. മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന മലയാളി നേഴ്സുമാർക്ക് കൊവിഡ് പകരാതിരിക്കാനുള്ള ക്രമീകരണങ്ങൾ നിലവിൽ അപര്യാപ്തമാണെന്നും ആവശ്യമായ സുരക്ഷയും വിശ്രമവും ഇവർക്ക് ലഭിക്കാൻ സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ജാഗ്രതാസമിതി ആവശ്യപ്പെട്ടു.