തമ്പലക്കാട്: തൊണ്ടുവേലി കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു. ഉയരത്തില്‍ സ്ഥാപിച്ചിരുന്ന രണ്ട് സംഭരണികളില്‍ ഒന്നാണ് തകർന്നത്. 5000 ലിറ്റര്‍ സംഭരണ ശേഷി ഉള്ള സിന്തറ്റിക് ടാങ്കാണിത്.
ആറ് വര്‍ഷം മുമ്പാണ് പദ്ധതി തുടങ്ങിയത്. സംഭരണി തകര്‍ന്നത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണിത്.
പ്രദേശവാസികൾ ചേർന്ന് രൂപീകരിച്ച സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഒരുവര്‍ഷം മുമ്പ് സംഭരണിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും ഉപയോഗിച്ച സംഭരണിയാണ് തകർന്നതെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.