പൊൻകുന്നം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നം പൊലീസ് സ്റ്റേഷനിലും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലും മാസ്‌കുകൾ വിതരണം ചെയ്തു. എം.എൽ.എ ഡോ. എൻ. ജയരാജിന്റെ സാന്നിദ്ധ്യത്തിൽ ബാങ്ക് പ്രസിഡന്റ് പി.എൻ. ദാമോദരൻ പിള്ള പൊൻകുന്നം സി.ഐ. ഷിഹാബുദ്ദിന് മാസ്‌കുകൾ കൈമാറി.