പാലാ: മുൻമന്ത്രി കെ. എം. മാണിയുടെ ഒന്നാം ഓർമ്മ ദിനത്തിൽ കേരളകോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലത്തിലുടനീളം നടപ്പാക്കിയ കാരുണ്യസ്പർശം പദ്ധതിയിലൂടെ ആയിരങ്ങൾക്ക് സഹായം ലഭ്യമാക്കിയതായി നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം പറഞ്ഞു. നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭാപ്രദേശത്തുമായി എല്ലാ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് സാധനസാമഗ്രികളും വിതരണം ചെയ്തു. അഗതി മന്ദിരങ്ങളിലേക്കും അവശ്യവസ്തുക്കൾ ലഭ്യമാക്കി. കിടപ്പ് രോഗികൾ ഉൾപ്പടെയുള്ളവർക്ക് കേരളാ കോൺഗ്രസ് (എം) നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങൾ വഴി സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിൽ നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക്, ആന്റോ പടിഞ്ഞാറേക്കര, രാമപുരത്ത് ബൈജു പുതിയിടത്തുചാലിൽ, കരൂരിൽ ബെന്നി മുണ്ടന്താനം, മുത്തോലിയിൽ ടോബിൻ കണ്ടനാട്ട്, കൊഴുവിനാലിൽ അഡ്വ. ജയ്‌മോൻ പരിപീറ്റത്തോട്ട്, മീനച്ചിൽ സേവ്യർ പുല്ലന്താനി, എലിക്കുളത്ത് ടോമി കപ്പിലുമാക്കൽ, കടനാട്ടിൽ ബേബി ഉറുമ്പുകാട്ട്, ഭരണങ്ങാനത്ത് സോണി തെക്കേൽ, മേലുകാവിൽ സണ്ണി വടക്കേ മുളഞ്ഞാനാൽ, തലനാട്ടിൽ ജോണി ആലാനി, മൂന്നിലവിൽ ജോയി അമ്മിയാനി, തലപ്പലത്ത് ടോണി കുന്നുംപുറം എന്നിവരും അഡ്വ. ജോസ് ടോം, ബേബി ഉഴുത്തുവാൽ, സാജൻ തൊടുകയിൽ, നിർമ്മല ജിമ്മി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസ് കല്ലക്കാവുങ്കൽ, തോമസ് ആന്റണി, ബൈജു കൊല്ലംപറമ്പിൽ, സണ്ണി പൊരുന്നക്കോട്ട്, സിബി ഗണപതിപ്ലാക്കൽ എന്നിവരും നേതൃത്വം നൽകി.