പാലാ :സർക്കാർ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച പെൻഷൻ പണം പോസ്റ്റ്മാൻ മുഖേന വീടുകളിലെത്തിക്കുന്നതിന് കോട്ടയം ഡിവിഷനിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഒരു ദിവസം പതിനായിരം രൂപ വരെ പോസ്റ്റ്മാന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി വീടുകളിലെത്തി പിൻവലിച്ച് നൽകാൻ കഴിയും. ഇതിന് അധിക ചാർജുകൾ ഒന്നും നൽകേണ്ടതില്ല. പേര്, വിലാസം, ആവശ്യമായ തുക എന്നിവ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ, തപാൽ വകുപ്പ് കൺട്രോൾ റൂമിലോ വിളിച്ച് അറിയിക്കുകയോ , വാട്ട്‌സ് ആപ്പിൽ മെസേജ് അയക്കുകയോ ചെയ്യണം. സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നും ഈ സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കാൻ സാധിക്കില്ല. സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിച്ചിട്ടുള്ള സുരക്ഷ മുൻകരുതലുകൾ പൂർണ്ണമായും പാലിച്ചുകൊണ്ടാവും ഇപൊടുകൾ നടത്തുക. കൺട്രോൾ റൂം നമ്പർ: 04812 582970 , വാട്ട്‌സ് ആപ്പ് നമ്പർ:73562 90544