ചങ്ങനാശേരി: പഴകിയ മത്സ്യങ്ങളുടെ വിൽപ്പന ജില്ലയുടെ പല ഭാഗങ്ങളിലും തുടരുന്ന സാഹചര്യത്തിൽ ചങ്ങനാശേരി നഗരസഭ പരിധിയിലും പഞ്ചായത്തുകളിലും ആരോഗ്യവിഭാഗം പരിശോധന കര്‍ശനമാക്കി. നഗരസഭ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. പഴകിയ മത്സ്യം വില്ക്കുകയോ, വിലകൂട്ടി വില്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്കി.