അടിമാലി :പണിക്കൻ കുടി കുരിശിങ്കൽ ഭാഗത്ത് 80 ലിറ്റർ കോട കണ്ടെത്തിപൊലീസ് നശിപ്പിച്ചു.കുഴിക്കാട്ട് സാബുവിന്റെ ഏലത്തോട്ടത്തിൽ ആയിരുന്നു കോട സൂക്ഷിച്ചിരുന്നത്.ഇതുമായി ബന്ധപ്പെട്ട സാബു ഒളിവിലാണ്. ഇടുക്കി നർകോട്ടിക് ഡി.വൈ.എസ്.പി അബ്ദുൽ സലാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. വ്യാജവാറ്റ് ഈ മേഖലയിൽ വ്യാപകമാവുകയാണ്. ഇതിന് മുൻപ് വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.