ചങ്ങനാശേരി: കേരളാ കോൺഗ്രസ് (എം) ചെയർമാനായിയിരുന്ന കെ.എം.മാണിയുടെ ഒന്നാം ചരമവാർഷികം ജീവകാരുണ്യകേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യ വിതരണം,വിവിധ ആശുപത്രികളിൽ മാസ്‌ക് വിതരണം എന്നീ പരിപാടികളോടെ ആചരിച്ചു. ഭക്ഷ്യ ധാന്യ വിതരണോദ്ഘാടനം രക്ഷാഭവനിൽ സി.എഫ് തോമസ് എം.എൽ.എ. നിർവഹിച്ചു. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ മാസ്‌കുകളുടെ വിതരണോദ്ഘാടനം ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും വാഴപ്പള്ളിയിൽ സ്റ്റിയറിംഗ് കമ്മറ്റി അംഗം വി.ജെ. ലാലിയും കുറിച്ചിയിൽ ജില്ലാ സെക്രട്ടറി സി.ഡി.വൽസപ്പനും നിർവഹിച്ചു. പായിപ്പാട്ട് മണ്ഡലം പ്രസിഡന്റ് ജോഷി കുറുക്കൻകുഴിയും മാടപ്പള്ളിയിൽ മണ്ഡലം പ്രസിഡന്റ് ജേക്കബ് കപ്യാരുപറമ്പിലും തൃക്കൊടിത്താനത്ത് സണ്ണിച്ചൻ പുലിക്കോട്ടും വിതരണം നടത്തി.