ചങ്ങനാശേരി: ലോക്ക്ഡൗണിലും ഈസ്റ്റർ തലേന്നായ ശനിയാഴ്ച്ച ചങ്ങനാശേരി നഗരത്തിലും പരിസരത്തും പതിവിലും തിരക്ക് അനുഭവപ്പെട്ടു. നഗര- ഗ്രാമപ്രദേശങ്ങളിലെ ഇറച്ചിക്കടകളിലും മത്സ്യവ്യാപാര കടകളിലും വലിയ തിരക്കായിരുന്നു. നിരത്തുകൾ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്ന് വ്യവസ്ഥ പലയിടത്തും പാലിക്കപ്പെട്ടില്ല. ഇറച്ചികടകളുടെ മുൻപിൽ പലയിടത്തും നീണ്ട നിരയായിരുന്നു. ചങ്ങനാശേരി, തെങ്ങണ, മാടപ്പള്ളി, വാകത്താനം, തോട്ടയ്ക്കാട്, തുരുത്തി എന്നിവിടങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. വ്യക്തമായ കാരണങ്ങളില്ലാതെ തെരുവിലേക്കിറങ്ങിയിരുന്നവരെ പൊലീസ് കർശനനിർദേശം നല്കി വീടുകളിലേക്ക് മടക്കി അയച്ചു. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ പൊലീസ് പട്രോളിംഗും കർശനമാക്കിയിരുന്നു.