പാലാ: കൊവിഡിനെതിരെ പ്രതിരോധ കവചമൊരുക്കാൻ പാലാ അഗ്നിരക്ഷാനിലയത്തിന് സഹായവുമായി മാണി.സി.കാപ്പൻ എം.എൽ.എ. അഗ്‌നിരക്ഷാസേനയുടെ ശുചീകരണ പ്രവർത്തനത്തെ സഹായിക്കാൻ ബാറ്ററി പവർ സ്‌പ്രേയർ എം.എൽ.എ സംഭാവന ചെയ്തു. അടച്ചിട്ടിരുന്ന സ്ഥാപനം തുറപ്പിച്ചാണ് മാണി.സി.കാപ്പൻ ഉപകരണം വാങ്ങിയത്. അണുനശീകരണത്തിന് ഏറെ സഹായകമായിരിക്കുകയാണ് ബാറ്ററി പവർ സ്‌പ്രേയർ. ഒരാൾക്കു കൊണ്ടു നടന്നു ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ ഇത് ഏറെ സൗകര്യപ്രദമാണ്. ഫയർ ഓഫീസർ കെ.ആർ ഷാജിമോന്റെ നേതൃത്വത്തിൽ പാലാ അഗ്‌നി രക്ഷാനിലയ അംഗങ്ങളായ കെ.ബി റജിമോൻ, ആർ രാഗേഷ്, അഖിലേഷ് പ്രസാദ്, കെ.എസ് മോഹനൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അണുനശീകരണം നടത്തി.