കോട്ടയം: ലോക്ക് ഡൗൺ കാലം എങ്ങനെ വ്യത്യസ്തമാക്കാം... ഈ ചിന്തയാണ് അന്ന റിൻസ് ടോണിയോ എന്ന ആറാം ക്ലാസുകാരിയെ വ്യത്യസ്തമാക്കുന്നതും. ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂൾ വിദ്യാർത്ഥിനിയായ അന്നയെ സംബന്ധിച്ച് അവധിക്കാലം വെറുതെ പാഴാക്കാനുള്ളതല്ല. ക്ലാസ് ടീച്ചർ ആൻസമ്മ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയാത്മകമാക്കിയാണ് അന്ന ആദ്യം തന്റെ കഴിവ് പ്രകടമാക്കിയത്. പേപ്പർ ബാഗും പേപ്പർ പേനയുമൊക്കെ നിർമ്മിച്ച അവധിക്കാലം വേറിട്ടതാക്കി. ഭൂമിക്കൊരു കുട എന്ന ആശയത്തിൽ തന്റെ പത്താം ജന്മദിനത്തിൽ മിറക്കിൾ ചെടിയും നട്ടുപിടിപ്പിച്ചു. ആനക്കല്ല് കല്ലമ്പള്ളി ഡോ. ലാലിച്ചന്റെയും നിഷയുടെയും മകളാണ് .