എലിക്കുളം: ക്വാറന്റയിനിൽ കഴിയുന്നവർക്കും ലോക്ക്‌ഡൗൺ മൂലം പുറത്തിറങ്ങാൻ കഴിയാത്തവര്‍ക്കും വീട്ടിൽ പുസ്തകമെത്തിക്കുന്ന പദ്ധതി തുടങ്ങി. അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് സംഘാടകർ. എലിക്കുളം പഞ്ചായത്തിലെ കൂരാലി സെൻട്രൽ ലൈബ്രറി, പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാല, ഉരുളികുന്നം താഷ്‌കന്റ് പബ്ലിക് ലൈബ്രറി, എലിക്കുളം പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെയാണ് സഞ്ചരിക്കുന്ന വായനശാല പ്രവര്‍ത്തിക്കുന്നത്.

സി.പി.എം.ജില്ലാസെക്രട്ടറി വി.എൻ. വാസവന്‍, അഭയം ജില്ലാ സെക്രട്ടറി എബ്രഹാം തോമസ്, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം.രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം.