വെച്ചൂർ: പൊള്ളലേറ്റ് വെച്ചൂർ പട്ടത്താനത്ത് ഗോപാലകൃഷ്ണൻ നായർ (84) മരിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം. മകൻ അനന്ദൻ ആശുപത്രിയിൽ നിന്ന് മടങ്ങി വന്നപ്പോൾ വീട്ടിൽ നിന്നു പുക ഉയരുന്നതുകണ്ട് നോക്കുമ്പോഴാണ് പിതാവിനെ പൊള്ളലേറ്റ നിലയിൽ കണ്ടത്. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ച കഴിഞ്ഞ് മരിച്ചു.സാംസ്‌കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.