ഈരാറ്റുപേട്ട : നരിമറ്റംതോടിന് കുറുകെ താത്കാലികമായി നിർമ്മിച്ച ചപ്പാത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തകർന്നു. ഇതോടെ ഈ പ്രദേശങ്ങളിലുള്ള ആയിരത്തോളം കുടുംബങ്ങളുടെ യാത്ര ദുഷ്‌ക്കരമായി.

സ്ഥലം സന്ദർശിച്ച സ്ഥലം മാണി സി.കാപ്പൻ എം.എൽ.എ അടിയന്തിരമായി തോടിന് കുറുകെ വെള്ളം തടസപ്പെടുത്തി നിറുത്താതെയുള്ള സംവിധാനത്തിൽ ചപ്പാത്ത് അടിയന്തിരമായി പുന:സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മീനച്ചിലാറ്റിൽ വെള്ളം ഉയരുന്നതോടെ വെള്ളത്തിലടിയിലായി പോകുന്ന മൂന്നിലവ് പഞ്ചായത്തിലെ 5,6,7 വാർഡുകളെയും തലനാട് പഞ്ചായത്തിലെ ഒന്നാം വാർഡിനെയും മൂന്നിലവ് ടൗണുമായി ബന്ധിപ്പിച്ചിരുന്നതും നരിമറ്റംതോടിന് കുറുകെ നിർമ്മിച്ചിരുന്നതുമായ പാലം പൊളിച്ചുമാറ്റി ഉയരം കൂട്ടി പണിയുന്നതിനായി 6 മാസം മുൻപാണ് പണി ആരംഭിച്ചത്. എന്നാൽ തൂണുകൾ പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.

എളുപ്പമാർഗം

മൂന്നിലവ്, തലനാട് എന്നീ പ്രദേശങ്ങളിൽ നിന്ന് മങ്കൊമ്പ് ക്ഷേത്രം വഴി തൊടുപുഴ, ഇല്ലിക്കക്കല്ല് ,ഇലവീഴാപുഞ്ചിറ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് എളുപ്പമാർഗമാണിത്.

കരാറുകാരുടെ അനാസ്ഥയെന്ന് ആക്ഷേപം