കളത്തിപ്പടി: നടുപ്പറമ്പിൽ വി.കെ. തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: നടുപ്പറമ്പിൽ സുശീല. മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: ആശ, ധന്യ. സംസ്കാരം ഇന്ന് 10ന് മാങ്ങാനം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.
രാധമ്മ
ചെങ്ങളം: പുത്തൻപറമ്പിൽ പി.വി. ഉദയഭാനുവിന്റെ ഭാര്യ രാധമ്മ (കുഞ്ഞുമോൾ-70) നിര്യാതയായി. കോലേട്ട് കുടുംബാംഗമാണ്. മകൾ: രമ്യ. മരുമകൻ: രതീഷ് എം.ആർ. (റോയൽ ബജാജ്, കോട്ടയം). സംസ്‌കാരം നടത്തി.
അംബിക മോഹനൻ
പേരൂർ: തുരുത്തേൽ പരേതനായ മോഹനന്റെ ഭാര്യ അംബിക മോഹനൻ (60) നിര്യാതയായി. മക്കൾ: അനിൽ, അഭിലാഷ്. മരുമക്കൾ: കവിത അനിൽ, ആര്യ അഭിലാഷ്. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.