പാലാക്കാട് (പാലാ): പഴൂർ പരേതനായ ദാമോദരൻ നായരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാജു, പരേതനായ രഘു, മണി, കുമാരി. മരുമക്കൾ: പരേതയായ അമ്മിണി, ജലജ, ഉഷ, ഗീത, ഗോപാലകൃഷ്ണൻ. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.

സരസമ്മ

ആർപ്പൂക്കര: തൊമ്മൻകവല അറക്കൽ തങ്കപ്പന്റെ ഭാര്യ സരസമ്മ (68, ആർപ്പൂക്കര വടക്കുംഭാഗം എസ്.എൻ.ഡി.പി.യോഗം വനിതാസംഘം മുൻ സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗം) നിര്യാതയായി. പിണച്ചിറക്കുഴി അറക്കൽ കുടുംബാംഗമാണ്. മക്കൾ: സനിൽകുമാർ, സനീഷ്. മരുമക്കൾ: ഷിംന, വീണ. സംസ്കാരം നടത്തി.

പി.എൻ. കമലാഭായി

മുരിക്കുംവയൽ: പേരകത്ത് പരേതനായ റിട്ട. എ.ഇ.ഒ പി.ആർ. കുമാരന്റെ ഭാര്യ പി.എൻ. കമലാഭായി (85, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: കെ. അനിൽകുമാർ (റിട്ട ജില്ലാ ട്രഷറി ഓഫീസർ പാലക്കാട്), ഡോ. കെ. ജീവൻ (പ്രൊഫസർ മേലുകാവ് ഹെന്റി ബേക്കർ കോളേജ്). മരുമക്കൾ: സുധ (അദ്ധ്യാപിക പാലക്കാട്), രേഖ (സെക്രട്ടറി പാറത്തോട് ബാങ്ക്). കൊച്ചുമക്കൾ: ധന്യ, ശ്രീഹരി, ദേവി, ദീപക്‌. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.