കോട്ടയം: കാറിൽ കടത്തിയ രണ്ടു ലിറ്റർ ചാരായം പിടികൂടിയ പൊലീസ് നടത്തിയ പരിശോധനയിൽ വാറ്റുകാരന്റെ വീട്ടിൽ നിന്ന് ഒന്നര ലിറ്റർ കൂടി കണ്ടെത്തി. കാർ ഉടമ അറുന്നൂറ്റിമംഗലം അരിശേരി വീട്ടിൽ ദിനേശൻ (57), ചാരായം വാറ്റിയ എഴുമാന്തുരുത്ത് മുണ്ടാർ കേശവമന്ദിരത്തിൽ പ്രദീപ് (51) എന്നിവരെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു.

ശനിയാഴ്ച വൈകിട്ട് ആയാംകുടി കപ്പേള ജംഗ്ഷനിൽ ലോക്ക് ഡൗണിൻ്റെ ഭാഗമായുള്ള പൊലീസ് പരിശോധനയ്‌ക്കിടെയാണ് ചാരായവുമായി എത്തിയ ദിനേശനെ പിടികൂടിയത്. ദിനേശനെ ചോദ്യം ചെയ്‌തതോടെ പ്രദീപാണ് ചാരായം വാറ്റിയതെന്നു കണ്ടെത്തി. തുട‌ർന്നു പൊലീസ് പ്രദീപിൻ്റെ മുണ്ടാറിലെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.