prathikal
ചിത്രം: പിടിയിലായ പ്രതികള്‍

അടിമാലി: പരിശക്കല്ല് ഭാഗത്ത് വ്യാജ ചാരായം വാറ്റിയ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പരിശക്കല്ല് പടിക്കപ്പ് ചവറ്റുകുഴിയിൽ ഷൈജൻ (42), പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റ് നിവാസി മണി (22), പരിശക്കല്ല് പടിക്കപ്പ് ചോളിയിൽ ജിജോ (35) എന്നിവരാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചവറ്റുകുഴിയിൽ ഷൈജന്റെ വീട്ടിലെ അടുക്കളയിൽ നിന്ന് 45 ലിറ്റർ കോടയും 250 മില്ലി ചാരായവും വാറ്റുപകരണങ്ങളും ശർക്കര, നെല്ല് തുടങ്ങിയവയും പിടിച്ചെടുത്തു. മൂവരും ചേർന്ന് ചാരായം വാറ്റുന്നതിനിടയിലായിരുന്നു അടിമാലി സി.ഐ അനിൽ ജോർജ്, എസ്.ഐ ശിവലാൽ എ.സി.പി.ഒമാരായ അനസ് എം.എം, ദിലീപ് പി.ടി, നീൽ ക്രിസ്റ്റി എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയതും പ്രതികളെ പിടികൂടിയതും.