mm-mani
കോവിഡ് 19 അടിയന്തിര അവലോകന യോഗം മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്നു

അടിമാലി: കൊവിഡ്- 19 അടിയന്തിര അവലോകന യോഗം മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ശാന്തമ്പാറ പഞ്ചായത്തിൽ ചേർന്നു. ബോഡിമെട്ട് ചെക്പോസ്റ്റിലെ പരിശോധന ശക്തമാക്കുന്നതിനും കാനന പാതവഴി വരുന്നവരെ തടയുന്നതിന് സംയുക്ത തിരച്ചിൽ നടത്തുന്നതിനും തീരുമാനിച്ചു. തോട്ടത്തിലെ പണികൾ നടത്തുന്നവർ സർക്കാർ നിബന്ധനകൾ പാലിച്ചു വേണമെന്ന് തീരുമാനിച്ചു. തോട്ടങ്ങളിൽ ജലസേചനം, മരുന്നടി എന്നിവയ്ക്ക് മാത്രമാണ് അനുവാദമുള്ളത്. നിബന്ധനകൾ ലംഘിച്ചാൽ തോട്ടം ഉടമകൾക്കെതിരെ കേസ് എടുക്കുകയും തോട്ടം അടച്ചു പൂട്ടുകയും ചെയ്യും. പഞ്ചായത്ത് ആഫീസിൽ ചേർന്ന യോഗത്തിൽ പൊലീസ്, ഫോറസ്റ്റ്, ആരോഗ്യ വകുപ്പ്, ട്രേഡ് യൂണിയൻ നേതാക്കൾ, ജനപ്രധിനിധികൾ എന്നിവർ പങ്കെടുത്തു.