അടിമാലി: പോത്തിറച്ചിക്ക് വില കൂട്ടി വിൽക്കാനുള്ള നീക്കം ഡി.വൈ.എഫ്.ഐ അടിമാലി മേഖലാ കമ്മിറ്റിയുടെ നേൃത്വത്തിൽ തടഞ്ഞു. ഈസ്റ്ററിനോടനുബന്ധിച്ച് പോത്തിറച്ചിക്ക് ആവശ്യക്കാർ ഏറിയതോടെയാണ് കിലോയ്ക്ക് 320 രൂപയെന്നത് 340 ലെത്തിയത്. വില കൂട്ടിയത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തി. വില വർദ്ധന അനുവദിക്കാനാവില്ലെന്ന് പ്രവർത്തകർ നിലപാടെടുത്തതോടെ തർക്കമുയർന്നു. തുടർന്ന് വിഷയത്തിൽ പഞ്ചായത്ത് അധികൃതരും പൊലീസും ഇടപ്പെട്ടു. ശേഷം ഇറച്ചി സാധാരണ വിലയായ 320 രൂപയ്ക്ക് വിൽക്കാൻ വ്യാപാരികൾ തയ്യാറായതോടെ പ്രശ്‌നം അവസാനിച്ചു.