ശാന്തൻപാറ.:ലോക് ഡൌൺ കാരണം പുറത്ത് ഇറങ്ങാൻ കഴിയാത്ത ജീവിത ശൈലി രോഗികൾക്ക് ആശ്വാസവുമായി ശാന്തൻപാറ സർവീസ് ബാങ്ക്. ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ അഡ്വ. ആശിഷ് വർഗീസിന്റെ നേതൃത്വത്തിൽ എസ്.സി.ബി ലാബ് ടെക്‌നീഷ്യന്മാർ മഞ്ജു ജെയിംസ്, ടെസ്ലി ബെന്നി, ആശ പ്രവർത്തകർ എന്നിവർ വീടുകളിൽ പ്രായമായ രോഗികളെ പരിശോധിച്ചു.