കോട്ടയം: കറുകച്ചാലിൽ വീടിനുള്ളിൽ കുക്കർ ഉപയോഗിച്ച് ചാരായം വാറ്റിയ നാലംഗ സംഘം പിടിയിലായി. ഒന്നര ലിറ്റർ ചാരായവും കുക്കറും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. തോട്ടയ്ക്കാട് പരിയാരം വലിയ വീട്ടിൽ ടോണി പോത്തൻ ജെയിംസ് (34), പുതുപ്പള്ളി കുറ്റിയ്ക്കൽ ജോൺ ജേക്കബ് (48), തോട്ടയ്ക്കാട് പുതുപ്പള്ളി പട്ടംപറമ്പിൽ പി.അനൂപ് (35), പുതുപ്പള്ളി വെട്ടത്തുകവല പുളിവേലി പറമ്പിൽ പി.ജെ എബ്രഹാം (42) എന്നിവരാണ് പിടിയിലായത്.