വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കായി വിഷുദിനം പ്രാർത്ഥനാദിനമായി ആചരിക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാനമനുസരിച്ച് നാളെ രാവിലെ 7 മുതൽ 8 വരെയാണ് ലോക നന്മക്കായി പ്രാർത്ഥന നടത്തുക. വൈക്കം യൂണിയനിലെ 64 ശാഖകളിലെ 20000 ഭവനങ്ങളിലും അലങ്കരിച്ച ഗുരുദേവ ചിത്രത്തിന് മുമ്പിൽ നിലവിളക്ക് തെളിച്ച് പ്രാർത്ഥന നടത്തും. വിവിധ യൂണിയനുകളിലായി ഒരു കോടിയിലേറെ ശ്രീനാരായണീയർ പ്രാർത്ഥനാദിനത്തിന്റെ ഭാഗമാകും. കൊവിഡ് പ്രതിരോധം മുൻനിറുത്തി വീടുകളിൽ തന്നെയാകണം പ്രാർത്ഥന. വീടിന് പുറത്ത് ഒത്തുചേരരുതെന്നും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ എന്നിവർ അറിയിച്ചു.
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മുഴുവൻ വീടുകളിലും നാളെ പ്രാർത്ഥനാദിനം ആചരിക്കുമെന്ന് യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു അറിയിച്ചു.