ചങ്ങനാശേരി: കുറിച്ചി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്കാവശ്യമായ അരിയും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ചങ്ങനാശേരി താലൂക്ക് റസിഡന്റ്‌സ് വെൽഫയർ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മധുരാജിൽ നിന്ന് കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി ഏറ്റുവാങ്ങി. മാസ്‌കുകളും വിതരണം ചെയ്തു . കുര്യാക്കോസ് കൈലാത്ത്, കെ.ജെ കൊച്ചുമോൻ, ജോൺസൺ പായിപ്പാട്, ശശികുമാർ, ബി.ആർ.മഞ്ജീഷ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.