കുറവിലങ്ങാട്: കൊച്ചുതാഴത്ത് മണക്കാട്ടുവിരിപ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (മറിയാമ്മ-75) നിര്യാതയായി. പട്ടിത്താനം വല്ലടിമനപ്പാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാജു (സൗദി), ഷേർളി (ബ്രിട്ടൻ). മരുമക്കൾ: മഞ്ജു (ചെങ്ങളം), ജോഷി (ബ്രിട്ടൻ). സംസ്കാരം ഇന്ന് 11ന് മുത്തോലപുരം ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.