നെടുംകുന്നം : നാളികേര ഉല്പാദന സംഘത്തിന്റെ നേത്യത്വത്തിലുള്ള വാഴവിത്ത് വിതരണം ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ കർഷക ഗ്രൂപ്പുകൾക്കും കർഷകർക്കുമായിട്ടാണ് 5000 വാഴവിത്ത് വിതരണം ചെയ്തത്. സമിതി പ്രസിഡന്റ് ജോസ് വഴീപ്ലാക്കൽ, കൺവീനർ ഇ മാത്യു, ജോസഫ് ദേവസ്യ, സാബു എബനേസർ, സദാശിവൻ പത്താഴപ്പാറ, ജോസഫ് കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. അടുത്ത ഘട്ടത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടണ്ട നമ്പർ : 8547380644.