nh

അടിമാലി. ലോക്ക് ഡൗണിനിനോട് അനുബന്ധിച്ച് കൊച്ചിധനുഷ് കോടി ദേശീയ പാതയിൽ നിറുത്തി വെച്ചിരിക്കുന്ന റീ ടാറിംഗ് ജോലികൾ പുന:രംഭിക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി തകർന്നു കിടക്കുന്ന ദേശീയ പാതയാണ് നേര്യമംഗലം മുതൽ അടിമാലി വരെയുള്ളത്. കൊച്ചി മധുര ദേശീയപാതയിൽ കോതമംഗലം മുതൽ നേര്യമംഗലം റാണിക്കല്ല് വളവ് വരെ
റീ ടാറിംഗ് പണി പൂർത്തികരിച്ചു. എന്നാൽ കഴിഞ്ഞ 24 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ടാറിംഗ് ജോലികൾ ദേശിയ പാത അധികതർ നിറുത്തി വെച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ പൊതുഗതാഗതം നിരോധിച്ചതിനാൽ റീടാറിംഗ് ജോലി അതിവേഗം പൂർത്തികരിക്കാൻ കഴിയും. ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നതു വരെ കാത്തിരുന്നാൽ കാലവർഷം ആരംഭിക്കുകയും റോഡ് പണി അവതാളത്തിൽ ആവുകയും ചെയ്യും. നേര്യമംഗലം മുതൽ അടിമാലി വരെയുള്ള കലുങ്ക് നിർമ്മാണവും വീതി കൂട്ടൽ പ്രവർത്തനങ്ങളും 80 ശതമാനം ജോലികൾ പൂർത്തികരിച്ചിട്ടുണ്ട്. എന്നാൽ റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. അതിനാൽ ഈ ലോക്ക് ഡൗൺ നിയന്ത്രങ്ങളിൽ ദേശിയപാത നിർമ്മാണങ്ങൾക്ക് അനുമതി നൽകണമെന്ന ആവശ്യം ശക്തമായി