വൈക്കം: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് ഉച്ചഭക്ഷണം എത്തിച്ചുനൽകി എ.ഐ.വൈ.എഫ് പ്രവർത്തകർ. ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, ഒറ്റയ്ക്ക് കഴിയുന്നവർ, അതിഥി തൊഴിലാളികൾ എന്നിവർക്കാണ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചുനൽകുന്നത്. ഓരോ മേഖലാ, യൂണിറ്റ് കമ്മിറ്റികളുമാണ് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പദ്ധതിക്ക് ഭക്ഷണം എത്തിച്ചുനൽകുന്നത്. ദിവസവും നാല്പതോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.ജി.രഞ്ജിത്ത്, സെക്രട്ടറി പി.ആർ ശരത്കുമാർ, വൈസ് പ്രസിഡന്റ് മാത്യൂസ് ദേവസ്യ എന്നിവരാണ് നേതൃത്വം നൽകുന്നത്.