വൈക്കം : സർക്കാറിന്റെ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും വൈ ബയോ ജൈവ കർഷക സൊസൈറ്റിയുടെയും നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ച് കർഷകർ ഉത്പാദിപ്പിച്ച ഉത്ന്നങ്ങൾ നിരക്ക് കുറച്ച് വിപണനം നടത്തി. ലോക് ഡൗൺ കാലത്ത് ഓരോ കർഷകരും അവരവരുടെ പുരയിടങ്ങളിൽ വിളയിച്ച ഉൽപ്പന്നങ്ങളാണ് വിപണനത്തിന് നിരത്തിയത്. ജൈവ വളവും ജൈവകീടനാശിനിയും ഉപയോഗിച്ച് നടത്തിയ വിഷരഹിത പച്ചക്കറി ഉത്പന്നങ്ങൾ പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിപണനം നടത്തിയത്. കൃഷി ഓഫീസർ ടി.സജി, അസി.കൃഷി ഓഫീസർ മെയ്‌സൺ മുരളി, സൊസൈറ്റി പ്രസിഡന്റ് കെ.പി.വേണുഗോപാൽ, സെക്രട്ടറി കെ.വി. പവിത്രൻ, ജോ.സെക്രട്ടറി ത്രിവിക്രമൻ നായർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.