അടിമാലി: അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംഘം നടത്തിയ റെയ്ഡിൽ 200 ലിറ്റർ കോട കണ്ടെടുത്തു.. പടിക്കപ്പ് ഞണ്ടാലക്കുടി റോഡിൽ നിന്നും പഴമ്പിള്ളിച്ചാൽ ഭാഗത്തേക്ക് പോകുന്ന കാട്ടുപാതക്കരുകിൽ വനപ്രദേശത്ത് തോടിന് സമീപം മണ്ണിൽ കുഴിച്ചിട്ട നിലയിൽ നീല പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച നിലയിലാണ് കോട കണ്ടെടുത്തത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാലു മണിക്കൂറിലധികം കാട്ടിനുള്ളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് കോട കണ്ടെത്താനായത്. വിഷു ആഘോഷത്തിന് ചാരായം വാറ്റുന്നതിനായി കോടസൂക്ഷിച്ചതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു..ഈ പ്രദേശത്ത് കോടസൂക്ഷിച്ച് വച്ച് ചാരായം വാറ്റുന്നയാളുകളെക്കുറി ച്ച് അന്വേഷണം തുടങ്ങിയതായും എക്‌സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ വി സുകു ,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, പി വി സുജിത്ത്, ഹാരിഷ് മൈതീൻ, സച്ചു ശശി, ശരത് എസ് പി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്