വൈക്കം : ഡോ.ബി.ആർ.അംബേദ്ക്കറുടെ ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണ കിറ്റുകളും പച്ചക്കറി സാധനങ്ങളും നൽകി. ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാർ ജീവനിലയം ട്രസ്റ്റ് സെക്രട്ടറി പി.ജെ.ജേക്കബിന് സാധനങ്ങൾ കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ജോൺ തറപ്പേൽ, വൈസ് പ്രസിഡന്റ് കെ.കെ.കുട്ടപ്പൻ, മണ്ഡലം പ്രസിഡന്റ് കെ.എം.സോമനാഥൻ എന്നിവർ പങ്കെടുത്തു.