വൈക്കം : ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേർന്ന രോഗികൾക്കും സന്ദർശകർക്കും മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്തു. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്‌കുകൾ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ കച്ചവടക്കാർ അമിത വില ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി പ്രവർത്തകർ മാസ്‌ക് വിതരണം നടത്തിയത്. സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാർ, നഗരസഭാ കൗൺസിലർ അനൂപ്, ബി.ചന്ദ്രശേഖരൻ, വൈക്കം ജയൻ, സന്തോഷ് ചക്കനാടൻ എന്നിവർ നേതൃത്വം നൽകി.