തലയോലപ്പറമ്പ് : ബി.ജെ.പി മുളക്കുളം പഞ്ചായത്ത് കമ്മിറ്റിയും സേവാഭാരതി പഞ്ചായത്ത് സമിതിയും സംയുക്തമായി മുളക്കുളം ഗ്രാമപഞ്ചായത്തിലെ അർഹതപ്പെട്ടവർക്ക് വിഷു പ്രമാണിച്ച് ഭക്ഷ്യധാന്യങ്ങളും, പച്ചക്കറി കിറ്റുകളും, അവശ്യ മരുന്നുകളും വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നൂറോളം പ്രവർത്തകർ മൂന്നുപേർ വീതമുള്ള പല സംഘങ്ങളായാണ് വിതരണം നടത്തിയത്. കിടപ്പു രോഗികൾ, ഹൃദ്രോഗികൾ എന്നിവർക്ക് മരുന്നുകൾ എത്തിച്ച് നൽകി. പെരുവ ജംഗ്ഷൻ, അറുനൂറ്റിമംഗലം പ്രാഥമികാരോഗ്യകേന്ദ്രം,പെട്രോൾപമ്പുകൾ, പൊലീസ് സ്റ്റേഷൻ, സപ്ലെകോ, റേഷൻ കടകൾ, മാർക്കറ്റ്, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണവും നടത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു,ജനറൽ സെക്രട്ടറി അനിൽകൈമാലിൽ,
സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി കെ.ടി.ഉണ്ണികൃഷ്ണൻ, അജിത്കുമാർ, സുനീഷ് നാരായൺ, സുനേഷ് കാട്ടാംപാക്ക്, ജയശങ്കർ പരമേശ്വരൻ, കൃഷ്ണദാസ്,കെ. ജി ശിവശങ്കരൻ നായർ, രഞ്ജിത്, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.