കോട്ടയം: സഹകരണ ബാങ്ക് ജീവനക്കാർക്കൊപ്പം ക്ഷേമപെൻഷൻ വിതരണത്തിന് സി.പി.എം-ഡ‌ി.വൈ.എഫ്.ഐ പ്രവർത്തകരും വീടുകളിൽ എത്തുന്നതായി പരാതി. പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ വീടുകളിൽ ബാങ്ക് ജീവനക്കാർക്കൊപ്പം പാർട്ടി പ്രവർത്തകരും എത്തിയതായി പഞ്ചായത്തംഗം റോയി മാത്യു ജില്ലാ കളക്‌ടർക്കു പരാതി നൽകി. സഹകരണ നിയമങ്ങൾക്ക് വിരുദ്ദമായി ഒരു രാഷ്‌ട്രീയ പാർട്ടിയ്‌ക്കു വേണ്ടി പക്ഷപാതപരമായി പ്രവർത്തിക്കുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോയി മാത്യു ആവശ്യപ്പെട്ടു.