പാലാ : കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി അടച്ചുപൂട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. പാലാ ഗവ.ആശുപത്രിക്ക് സമീപം സേവാഭാരതി നടത്തുന്ന ഉച്ചഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തിയതായിരുന്നു എം.പി. സേവാഭാരതി പ്രവർത്തകരായ എം.ആർ.ബിനു, പ്രശാന്ത് മോനിപ്പള്ളിൽ,സുനു എസ്, പി.കെ.സുരേന്ദ്രൻ, ടി.പി.ഷാജി എന്നിവരുമായി അദ്ദേഹം സംസാരിച്ചു.