അടിമാലി:പള്ളിവാസലിൽ ഏലത്തോട്ടത്തിൽ മാസങ്ങൾ പഴക്കമുള്ള ആസ്ഥികുടം കണ്ടെത്തി. പള്ളിവാസൽ പഞ്ചായത്തിലെ കോട്ടപാറയിൽ ഡോക്ടറുടെ തോട്ടം എന്ന് അറിയപ്പെടുന്ന ഏലതോട്ടത്തിലാണ് അസ്ഥികൂടം ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. രണ്ട് വർഷമായി ഇവിടെ ജോലികൾ ഒന്നും നടക്കുന്നില്ല. സമീപത്തു നിന്നും കുപ്പിയും, ഗ്ലാസും കണ്ടെത്തി. പുരുഷന്റെ തെന്ന് സംശയിക്കുന്നു. എട്ട് മാസം മുൻപ് സമീപവാസിയായ ഒരാളെ കാണാതായിരുന്നു.ഇത് സംബന്ധിച്ച് അടിമാലി സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഈ വഴിക്കാണ് അന്വേഷണം നടക്കുന്നത്. ഇടുക്കിയിൽ നിന്നും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്തികൂടം ശാസ്ത്രീയ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. അടിമാലി സി.ഐ. അനിൽ ജോർജിന്റെ നേത്യത്വത്തിൽ അന്വേഷണം ആരംഭിച്ചു