കോട്ടയം : കൊവിഡ് ഭീതിയിലുള്ള സമൂഹത്തിന് ആത്മവിശ്വാസം പകർന്ന് സേവാഭാരതി. ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 50000 വിഷുക്കിറ്റുകൾ സേവാഭാരതി വിതരണം ചെയ്തു. പച്ചക്കറി, പലവ്യഞ്ജന കിറ്റുകളാണ് വാർഡുതലത്തിൽ എത്തിച്ചു നല്കിയത്. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.ഇ.പി.കൃഷ്ണൻ നമ്പൂതിരി, വിഭാഗ് സേവാ പ്രമുഖ് ജി.സജീവ്, ജില്ലാ സെക്രട്ടറി എം.എ.രാജീവ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു തുടങ്ങിയവർ വിഷുക്കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.

അഞ്ചു കേന്ദ്രങ്ങളിലെ സമൂഹ അടുക്കളകളിൽനിന്ന് ദിവസവും 10308 പേർക്ക് മൂന്നുനേരം ഭക്ഷണം നൽകുന്നുണ്ട്. 4000ലേറെ പേർക്കാണ് അവശ്യ മരുന്നുകൾ എത്തിച്ചത്. കുടിവെള്ള ക്ഷാമമുള്ള പഞ്ചായത്തുകളിൽ വാഹനങ്ങളിൽ വെള്ളം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ആശുപത്രികളിലേക്കും ബന്ധപ്പെട്ട മറ്റ് അവശ്യ കാര്യങ്ങൾക്കും പോകേണ്ടവർക്ക് ആംബുലൻസുകളും മറ്റ് വാഹന സൗകര്യവും ക്രമീകരിക്കുന്നുണ്ട്. ഹെല്പ് ഡെസ്ക് : ഫോൺ: 9744339705, 9526705594.