പള്ളിക്കത്തോട് : പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലായി മൂവായിരം കുടുംബങ്ങളിൽ പച്ചക്കറി കിറ്റ് എത്തിച്ച് സേവാഭാരതി. അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും രാഷ്ട്രീയസ്വയംസേവക സംഘം പാമ്പാടി ഖണ്ഡ് സംഘചാലകുമായ പ്രൊഫ. സി.എൻ.പുരുഷോത്തമൻ , പഞ്ചായത്ത് മെമ്പർമാരായ കെ.കെ.വിപിനചന്ദ്രൻ, സനു ശങ്കർ എന്നിവർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ വാർഡുകളിലും ബി ജെ പി - സേവാഭാരതി പ്രവർത്തകർ വീടുകളിലെത്തിയാണ് കിറ്റുകൾ കൈമാറിയത്. ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ.ഹരി, ആർ.എസ്.എസ് ജില്ലാ സേവാപ്രമുഖ് ആർ.രാജേഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ, അജീഷ്.ജി, ഗീതാകൃഷ്ണൻ പി. എന്നിവർ പങ്കെടുത്തു.