വാഴൂര്‍: തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി പ്രഭുസാമിയെ (36) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേസ്തിരി പണിക്കാരനായ ഇയാൾ കൊടുങ്ങൂര്‍ അഞ്ചനാട്ട് കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.