കറുകച്ചാൽ : കൂത്രപ്പള്ളിയിൽ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. കൂത്രപ്പള്ളി തെങ്ങോലിപ്പടി മുഴുക്കുന്നം സ്റ്റീവ് വർഗീസ് (21), സൂഹൃത്തുക്കളായ മലപ്പുറം കുന്നത്ത് ജോബിൻ ജോണി (20), തെങ്ങോലിപ്പടി പുളിക്കനിരവേൽ ബിബിൻ വർഗീസ് (21), കൂത്രപ്പളളി പാലത്തറ ശ്രീജിത്ത് ആന്റണി (23), കൂത്രപ്പള്ളി പടിഞ്ഞാറേവീട്ടിൽ ആഗ്‌നൽ എസ് ജോസഫ് (23), പുതുപ്പള്ളി കാലായിപ്പറമ്പിൽ അഭയ് പ്രശാന്ത് (23), കൂത്രപ്പള്ളി പൂവത്തുംമൂട്ടിൽ ടോണി വർഗീസ് (23), കൂത്രപ്പള്ളി കൊച്ചീത്തറ ബിജോ കെ തോമസ് (23) എന്നിവരാണ് പിടിയിലായത്. സംഘത്തിലുളള ചിലർ ഓടിരക്ഷപെട്ടു. പിടിയിലായവരിൽ നിന്ന് നിരവധി കഞ്ചാവ് ബീഡികളും കണ്ടെത്തി. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.