കോട്ടയം : കൊവിഡ് സാമ്പിൾ പരിശോധനാ സംവിധാനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സജ്ജമാകുന്നു. പരിശോധാനാ യൂണിറ്റിലേക്കുള്ള പോളിമെറൈസ് ചെയിൻ റിയാക്ഷൻ മെഷീൻ, ആർ.എൻ.എ എക്‌സ്ട്രാക്ഷൻ കിറ്റ്, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ എത്തിച്ചിട്ടുണ്ട്. ജീവനക്കാരുടെ പരിശീലനം പൂർത്തിയായി. ഒരേസമയം 50 സാമ്പിളുകൾ വരെ പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഇവിടെ ഒരുങ്ങുക. അടുത്തയാഴ്ച അവസാനത്തോടെ പ്രവർത്തനമാരംഭിക്കാനാകുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.