കോട്ടയം : കൈനീട്ടവും, പായസവും, പൊതിച്ചോറുമായി തെരുവിൽ വിഷുആഘോഷമൊരുക്കി സ്‌നേഹക്കൂട്.

250 ഓളം പൊതിച്ചോറുകൾ, 300 പേർക്കുള്ള പായസം, 100 ലിറ്റർ മോരും വെള്ളം, 300 കപ്പ് ചായയും കടിയുമായി ഇന്നലെ കളത്തിപ്പടി സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ പ്രവർത്തകർ നഗരത്തിലെ തെരുവിൽ കഴിയുന്നവർക്കും, പൊലീസ്, ഫയർഫോഴ്‌സ്, കളക്ടറേറ്റ് ഉദ്യോഗസ്ഥർക്കും, വിവിധ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജോലിക്കാർക്കും നൽകി വിഷു ആഘോഷിച്ചു. എല്ലാവർക്കും വിഷു കൈനീട്ടം ഡയറക്ടർ നിഷ സ്‌നേഹക്കൂട് നൽകി. സെക്രട്ടറി അനുരാജ് ബി.കെ, മാനേജർമാരായ മിലൻ, വിഷ്ണു, പ്രവർത്തകരായ രാകേഷ്, അജിത്ത്, സുധീർ, രാജു, തുടങ്ങിയവർ നേതൃത്വം നൽകി,