ചങ്ങനാശേരി: ഡോ. ബി.ആർ. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ പട്ടികജാതി കോളനികളിൽ നടത്തിയ നമോ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു നിർവഹിച്ചു. മാടപ്പള്ളിയിലാണ് നമോ കിറ്റുകൾ വിതരണം ചെയ്തത്. നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ് കുമാർ വിതരണത്തിന് നേതൃത്വം നൽകി. ജില്ലാ ട്രഷറർ പി.ഡി. രവീന്ദ്രൻ, ബി.ജെ.പി മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി. മുരളീധരൻ, മണ്ഡലം സെകട്ടറി സന്തോഷ് പോൾ, ആർ. ശ്രീജേഷ്, വിനയകുമാർ വി.വി, മോഹൻദാസ്, രാഹുൽ,സുരേന്ദ്രനാഥ്, മനോജ് എന്നിവർ പങ്കെടുത്തു.