ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ വിഷു സദ്യ ഒരുക്കി മാടപ്പള്ളി ഭഗവതി ക്ഷേത്രം ഭാരവാഹികൾ. എല്ലാ വർഷവും മേടമാസത്തിലെ വിഷു പുലരിയിലാണ് മാടപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും പ്രസിദ്ധമായ കാവടി ഘോഷയാത്രയും നടക്കുന്നത്. ഇത്തവണ ലോക്ക്ഡൗൺ മൂലം ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും സാമൂഹ്യ അടുക്കളയിലേക്കു വിഷു സദ്യയ്ക്കുള്ള വിഭവങ്ങൾ എത്തിക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ഭാരവാഹികൾക്ക് മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന വിഷുകൈനീട്ടം നൽകി. ഭരണ സമിതി അംഗങ്ങളായ നിതീഷ് കോച്ചേരി, അജേഷ് ദാസ്, അജിത കുമാരി, സന്ധ്യ എസ്. പിള്ള, സണ്ണി തോമസ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിജയമ്മ എന്നിവർ ചേർന്ന് എന്നിവർ സ്വീകരിച്ചു.