janmythri-police

അടിമാലി. ശ്വാസകോശ രോഗിക്ക് വിഷുകൈ നീട്ടവുമായി അടിമാലി ജനമൈത്രി പൊലീസ്. ചൂരക്കട്ടൻ കുടി ആദിവാസി കോളനിന പേരകത്ത് റോസമ്മ തോമസിന്(49) ഓക്‌സിജൻ സിലിണ്ടറുമായി അടിമാലി സി.ഐ അനിൽ ജോർജ്,എസ്.ഐ മാരായ സി.ആർ.സന്തോഷ്, കെ. ഡി. മണിയൻ എന്നിവരും ജനമൈത്രി അംഗങ്ങളായ അഡ്വ.അജിത് പൊറ്റാസ്, റജി നളന്ദ ,സാബു എന്നിവർ വിഷുദിനത്തിൽ എത്തിയത്. അരിയും പഞ്ചക്കറി കിറ്റും, വിഷു കൈനീട്ടവും റോസമ്മക്ക് നൽകി.
കഴിഞ്ഞ രണ്ടര വർഷമായി ശ്വാസകോശം ചുരുങ്ങുന്ന രോഗവുമായി കോട്ടയം മെഡിക്കൽ കോളജിൽ ചികത്സയിലായിരുന്നു. ഒന്നര വർഷം മുൻപ് ചികത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് പോന്നു. ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് ചികത്സ ചെലവുകൾ വഹിക്കുന്നു. എന്നാൽ കഴിഞ്ഞ നാലു മാസമായി 40000 രൂപയുടെ ബില്ലുകൾ മാറികൊടുത്തിട്ടില്ല. ആദ്യ ഘട്ടങ്ങളിൽ മാസത്തിൽ ഒരു ഓക്‌സിജൻ സിലിണ്ടർ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ നാലു ദിവസം കൊണ്ട് ഒരു കുറ്റി ഓക്‌സിജൻ സിലണ്ടർ തീരും. ലോക് ഡൗൺകാല മായതിനാൽ ഡ്രൈവറായ മകന്റെ ജോലിയും നഷ്ടമായിരിക്കുമ്പോഴാണ് വിഷുകൈ നീട്ടവുമായി ജനമൈത്രി പൊലീസ് എത്തിയത്