പാലാ: റബർ വെട്ടാനും റബർ കടകൾ തുറക്കാനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് മാണി സി കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ റബർ കർഷകർ ദുരിതമനുഭവിക്കുകയാണെന്നും വരുമാനമാർഗ്ഗം കർഷകർക്ക് ഇല്ലാതായെന്നും മാണി.സി.കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. അനുഭാവപൂർവ്വമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു.