പാലാ: എം.എൽ.എയുടെ കൊച്ചുമകന്റെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തു. മാണി.സി.കാപ്പൻ എം.എൽ.എയുടെ മകൾ ദീപയുടെ മൂത്തമകൻ റയാൻ മാത്യു ജോസഫിന്റെ കുടുക്ക സമ്പാദ്യമാണ് കൊറോണ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തത്.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് മാണി.സി.കാപ്പൻ കൊച്ചുമകൻ റയാന്റെ കുടുക്കസമ്പാദ്യം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.