അടിമാലി: തോക്കുപാറ അമ്പഴച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ ചൂതാട്ടം നടത്തിയിരുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.5 പുരുഷൻമാരും 3 സ്ത്രീകളും ഉൾപ്പെട്ട സംഘത്തെയായിരുന്നു വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.സ്ഥാപനം നടത്തിപ്പുകാരൻ ശല്യംപാറ സ്വദേശി ശോഭനൻ ( 27), ആനച്ചാൽ ചെങ്കുളം റിയാസ് (20), വാളറ ആഷ് ബിൻ ബിജു. ( 20 ), ആനവിരട്ടി ഷംസുദ്ദീൻ (40), കൂമ്പൻപാറ സിദ്ദിഖ് (34) എന്നിവരാണ് അറസ്റ്റിലായത്. ഒപ്പം ഉണ്ടായിരുന്ന മൂന്നു യുവതികളെ വിട്ടയച്ചു.ആന്ധ്രാ, പാല, റാന്നി സ്വദേശികൾ ആയ യുവതികളാണ് ഒപ്പം ഉണ്ടായിരുന്നത് ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പഴച്ചാലിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ പരിശോധന നടത്തുകയും ചൂതാട്ടം നടക്കുന്നതായി ബോധ്യപ്പെടുകയും ചെയ്തു.തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാൻ സബ്കളക്ടർ പൊലീസിനോടാവശ്യപ്പെട്ടു..ഇവരുടെ പക്കൽ നിന്നും ഒരു ജീപ്പും ബൈക്കും 2000 രൂപയും പൊലീസ് പിടിച്ചെടുത്തു.പിടിയിലായവരുടെ മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലാണ്.പണം വച്ച ചൂതാട്ടം നടത്തിയതിനും പകർച്ചവ്യാധി നിരോധന നിയമം ലംഘിച്ചതിനുമാണ് പിടിയിലായവർക്കെതിരെ കേസ് രജിസറ്റർ ചെയ്തിട്ടുള്ളതെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു.പിടിയിലായ സംഘാംഗങ്ങളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.