കോട്ടയം : ലോക്ക് ഡൗണിൽ തരിപ്പണമായിരിക്കുകയാണ് തടിയറപ്പുമില്ലുകൾ. മറ്റ് മേഖലകൾ പോലെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ചെറുകിട വ്യവസായമായ സോമില്ലുകളിൽ ഭൂരിപക്ഷവും കൂലിയറപ്പു മാത്രമാണ് നടക്കുന്നത്. ഉടമകളും രണ്ടോ മൂന്നോ തൊഴിലാളികളോടൊപ്പം ജോലി ചെയ്താണ് മില്ലുകൾ നടത്തുന്നത്. പ്രവർത്തനം നിലച്ചുപോകാൻ സാദ്ധ്യതയുള്ള പല സോമില്ലുകളും തൊഴിലാളികൾ ചേർന്ന് വാടകയ്ക്ക് എടുത്തും മറ്റുമാണ് നിലനിറുത്തുന്നത്. സോമില്ലുകൾ പ്രവർത്തിപ്പിക്കുന്നത് വൈകിയാൽ ഇടപാടുകാർ ഏല്പിച്ചിരിക്കുന്ന തടി ഉൾപ്പെടെയുള്ള ഉരുപ്പടികൾ നശിച്ചു പോകുമെന്നും സാമൂഹിക അകലം പാലിച്ച് മിനിമം തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുവിദക്കണമെന്നും കേരള സോമിൽ ഓണേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ് കെ.ആർ. പ്രസാദ് ആവശ്യപ്പെട്ടു.