pateint
.കാൻസർ രോഗിയെ കീമോ തെറാപ്പിക്കായി തിരുവനന്തപുരംആർ.സി.സി യിൽ അടിമാലി അഗ്‌നി രക്ഷാ സേന കൊണ്ടുപോകുന്നു

അടിമാലി: ലോക്ക് ഡൗൺ മൂലം കീമോ തെറാപ്പി നടത്താൻ സാധിക്കാതിരുന്ന കാൻസർ രോഗിയെ തിരുവനന്തപുരംആർ.സി.സി യിൽ അടിമാലി അഗ്‌നി രക്ഷാ സേന എത്തിച്ചു.
രാജകുമാരി മുട്ടുകാട് സ്വദേശിയായ കാൻസർ രോഗിക്ക് ലോക് ഡൗൺ പ്രഖ്യാപിച്ചതു മൂലം യാത്രാ സൗകര്യമില്ലാതെ കീമോതെറാപ്പി മുടങ്ങിയിരുന്നു. രാജകുമാരി പഞ്ചായത്ത് സെക്രട്ടറി വഴി അടിമാലി ഫയർസ്റ്റഷനുമായി ബന്ധപ്പെടുകയും സ്റ്റേഷനിൽ നിന്നും റീജിയണൽ ഫയർ ഓഫീസർ വഴി ഡയറക്ട്രേറ്റുമായി ബന്ധപ്പെട്ട് രോഗിയെ ആർ.സി.സി യിൽ സൗജന്യമായി എത്തിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങിയാണ് രോഗിയെ തിരുവനന്തപുരത്ത് ആർ.സി.സി യിൽ എത്തിച്ചത്.